ന്യൂഡൽഹി : രാജ്യത്തുടനീളമുള്ള കോടതികളിൽ അനാവശ്യമായി അവധികൾ (Adjournments) നൽകുന്നത് നിയന്ത്രിക്കാനും, കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് കൃത്യമായ സമയപരിധി നിശ്ചയിക്കാനും ആവശ്യപ്പെട്ട് സമർപ്പിച്ച റിട്ട് ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് വി. ......
തിരുവനന്തപുരം: കേരള ഹൈക്കോടതിയിൽ പുതിയ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാർ, സീനിയർ ഗവൺമെന്റ് പ്ലീഡർമാർ, ഗവൺമെന്റ് പ്ലീഡർമാർ എന്നിവരെ നിയമിച്ചുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ജൂൺ 4-ന് ചേർന്ന മന്ത്രിസഭാ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. ......
മലപ്പുറത്ത് വാഹനാപകടത്തിൽ മൂന്നു മരണം. തേഞ്ഞിപ്പലം കോഹിനൂറിൽ ഇന്നു പുലർച്ചെ 12 മണിയോടെയാണ് നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ച് അപകടമുണ്ടായത്.......
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധികളിലൊന്നിനെ നേരിടുന്നതിനിടെ, പാർട്ടി എംപിയായ മഹുവ മൊയ്ത്ര വിമത എംഎൽഎമാർക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. നിയമസഭാ കക്ഷിയുടെ നിയന്ത്രണം പിടിച്ചെടുത്ത വിമത നേതാക്കൾക്ക് സ്വതന്ത്ര രാഷ്ട്രീയ ശക്തിയോ ജനപിന്തുണയോ ഇല്ലെന്നും, മമത ബാനർജിയുടെ ജനപ്രീതിയുടെ കരുത്തിലാണ് അവർ ഇതുവരെ നിലനിന്നതെന്നും മഹുവ ആരോപിച്ചു.
കേന്ദ്ര അന്വേഷണ ഏജൻസികളുടെ നടപടികളും അറസ്റ്റ് ഭീഷണികളും ഭയന്നാണ് നിരവധി എംഎൽഎമാർ പാർട്ടി വിട്ടതെന്ന് മഹുവ പറഞ്ഞു. ......
കോളജ് അധ്യാപികയെ സ്വന്തം ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ഡൽഹി സർവകലാശാലയ്ക്ക് കീഴിലുള്ള ശിവാജി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ദേവോസ്മിത പോൾ (49) ആണ് മരിച്ചത്. ......
തിരുവനന്തപുരം: കേരളത്തിൽ മഴ ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ ഇന്ന് എട്ട് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ......
ന്യൂയോർക്ക്: തൊഴിൽ അവസരങ്ങൾ തേടുന്നവരെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഓൺലൈൻ ജോബ് പ്ലാറ്റ്ഫോമുകൾ ചൈനീസ് ചാരവൃത്തി ശൃംഖലകൾ ദുരുപയോഗം ചെയ്യുന്നുവെന്ന ഗുരുതര മുന്നറിയിപ്പുമായി അമേരിക്കയും സഖ്യരാജ്യങ്ങളും. അമേരിക്ക, കാനഡ, ബ്രിട്ടൻ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ഫൈവ് ഐസ് സഖ്യമാണ് ഇതുസംബന്ധിച്ച സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.
ലിങ്ക്ഡ്ഇൻ, ഇൻഡീഡ്, അപ്വർക്ക് തുടങ്ങിയ തൊഴിൽ പ്ലാറ്റ്ഫോമുകളിലൂടെ ചൈനീസ് രഹസ്യാന്വേഷണ ഏജന്റുമാർ വ്യാജ റിക്രൂട്ടർമാരായും കൺസൾട്ടന്റുമാരായും പ്രത്യക്ഷപ്പെടുന്നതായി മുന്നറിയിപ്പിൽ പറയുന്നു. ......
നാസിക് കോംബാറ്റ് ആർമി ഏവിയേഷൻ ട്രെയിനിങ് സ്കൂളില് നടന്ന പാസിങ് ഔട്ട് പരേഡിനും ബിരുദദാന ചടങ്ങിനും തൊട്ടുപിന്നാലെയായിരുന്നു ഈ സംഭവം. ആർമി ഏവിയേഷൻ പൈലറ്റായ ക്യാപ്റ്റൻ ഭരത് ഭരദ്വാജാണ് വിവാഹാഭ്യർത്ഥന നടത്തിയത്.
അഞ്ച് വർഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് ക്യാപ്റ്റൻ ഭരത് ഭരദ്വാജ് കാമുകിയോട് വിവാഹാഭ്യർത്ഥന നടത്തിയത്. ......
ന്യൂഡൽഹി: വനിതാ സംവരണവും മണ്ഡല പുനർനിർണയവും വീണ്ടും പാർലമെന്റിൽ അവതരിപ്പിക്കാൻ ബിജെപി നീക്കം. വരാനിരിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ ഈ രണ്ട് നിർണായക ബില്ലുകളും വീണ്ടും അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. ......